10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024

തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കടന്നല്‍കുത്തേറ്റ് മരിച്ചു

Janayugom Webdesk
തൃശൂര്‍
October 12, 2023 6:17 pm

തൃശൂരില്‍ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കടന്നല്‍കുത്തേറ്റ് മരിച്ചു. എടത്തുരുത്തിയില്‍ തിലക(70)നാണ് മരിച്ചത്. ഏഴ് തൊഴിലാളികള്‍ക്ക് കുത്തേറ്റു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. തൊഴിലാളികള്‍ ചേര്‍ന്ന് തോട് വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പുല്‍ക്കാട് വെട്ടുന്നതിനിടെ കടന്നല്‍കൂട് ഇളകി കടന്നലുകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്ന് ഓടിയെങ്കിലും ഇയാള്‍ക്ക് ഓടിമാറാന്‍ കഴിഞ്ഞില്ല. കടന്നല്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഔസേപ്പ്, അമ്മിണി, രാധാധര്‍മ്മന്‍, ശാന്ത ചന്ദ്രന്‍, സുശീല ശിവരാമന്‍, ലക്ഷ്മണന്‍, ജോണ്‍സണ്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ആരുടെയും പരിക്ക് സാരമല്ല. ഇവരെ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Eng­lish Summary:The work­er was stung by a wasp and died dur­ing the guar­an­teed work

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.