ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് അമേരിക്കയിലെ ഒറിഗോണില്‍ തുടക്കം. മൂന്ന് ഫൈനലുകളാണ് ആദ്യ ദിനമുള്ളത്. ഇന്ത്യന്‍സമയം രാത്രി ഒന്‍പതരയ്ക്കാണ് മത്സരങ്ങള്‍ തുടങ്ങുക. 20 കിലോമീറ്റര്‍ നടത്തില്‍ സന്ദീപ് കുമാറിനും പ്രിയങ്ക ഗോസ്വാമിക്കും ഇന്ന് മത്സരമുണ്ട്. 100 മീറ്ററിന്റെ ഹീറ്റ്‌സ്, ലോംഗ്ജംപ് യോഗ്യതാ മത്സരം, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സിന്റെ ഹീറ്റ്‌സ് മത്സരങ്ങളും ഇന്ന് നടക്കും. മലയാളി താരങ്ങളായ എം ശ്രീശങ്കര്‍, മുഹമ്മദ് അനീസ്, തമിഴ്‌നാട്ടുകാരന്‍ ജസ്വിന്‍ ആള്‍ഡ്രിന്‍ എന്നിവരാണ് ലോംഗ്ജംപില്‍ ഇന്ത്യക്കായി മത്സരിക്കുന്നത്. ഇന്ത്യന്‍സമയം നാളെ രാവിലെ ആറരയ്ക്കാണ് ലോംഗ്ജംപ് യോഗ്യതാ മത്സരം.
യൂണിവേഴ്‌സിറ്റി ഓഫ് ഓറിഗണിന്റെ ഹേവാര്‍ഡ് സ്റ്റേഡിയമാണ് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുക. പുരുഷ വിഭാഗം ഹാമര്‍ ത്രോയിലൂടെയാണ് മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയരുന്നത്. ജൂലൈ 15 മുതല്‍ 24 വരെയാണ് മത്സരങ്ങള്‍. ലോക കായിക ഭൂപടത്തില്‍ അത്രയൊന്നും പ്രാധാന്യമില്ലാത്ത യൂജിന്‍ ലോക ചാമ്പ്യന്‍ഷിപ്പിന് വേദിയാകുമ്പോള്‍ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഇരുന്നൂറ് രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കായിക പ്രതിഭകള്‍ അമേരിക്കയിലെ മനോഹര സംസ്ഥാനമായ ഓറിഗോണിലെ യൂജീനില്‍ ഒരുമിക്കുമ്പോള്‍ കായിക ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം കുറിക്കുമെന്ന് തീര്‍ച്ച. ഇന്ത്യന്‍ പ്രതീക്ഷകളത്രയും ചുമലിലേറിയാണ് ഒളിംപിക്സ് ജാവലിന്‍ സ്വര്‍ണ ജേതാവ് നീരജ് ചോപ്ര ഇറങ്ങുക.
English summary; The World Athletics Championships begin today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.