27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 2, 2024
November 24, 2024
October 29, 2024
October 28, 2024
October 20, 2024
October 15, 2024
October 13, 2024
October 9, 2024
October 7, 2024

ഇസ്രയേല്‍ ആക്രമണം ഗാസാമുനമ്പിനെ മരണമുനമ്പാക്കിമാറ്റിയെന്ന് ലോകാരോഗ്യ സംഘടന

Janayugom Webdesk
ന്യൂഡല്‍ഹി
February 23, 2024 10:19 am

നാളുകളായി തുടരുന്ന ഇസ്രയേല്‍ ആക്രമണം ഗാസാമുനമ്പിനെ മരണമുനമ്പാക്കി മാറ്റിയെന്ന് ലോകാരോഗ്യ സംഘടന.മനുഷ്യവാസയോഗ്യമല്ലാത്ത സാഹചര്യത്തിലാണ് ഗാസാ നിവാസികള്‍ കഴിയുന്നത്.ചികിത്സാ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുന്നതും രോഗങ്ങള്‍ പടരുന്നതും സ്ഥിതി ഗുരുതരമാക്കിയെന്നും ഡബ്ലുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസിസ് പറഞ്ഞു.

ഖാന്‍ യുനിസിലെ പ്രധാന ആരോഗ്യകേന്ദ്രമായ നാസര്‍ ആശുപത്രിയുടെ കൂടി പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച സാഹചര്യത്തിലാണ് പരാമര്‍ശം.മധ്യ ഗാസയിലെ ദെയ്‌ൽ എൽ ബലായിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഡോക്ടർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം നടത്തുന്ന അൽ അഖ്‌സ ആശുപത്രിയിലെ യുവ ഡോക്ടർ ഖാലിദ്‌ അബു ഒവൈമറാണ്‌ കൊല്ലപ്പെട്ടത്‌. അദ്ദേഹം ബന്ധുക്കൾക്കൊപ്പം താമസിച്ചിരുന്ന വീട്ടിലേക്ക്‌ സൈന്യം ഷെല്ലാക്രമണം നടത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയില്‍ ഗാസയിൽ വിവിധയിടങ്ങളിലായി 48 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.ഒക്ടോബർ ഏഴിന്‌ തുടങ്ങിയ കടന്നാക്രമണത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 29,410 ആയി.മൂന്നാഴ്ചയായി യുഎൻ ഭക്ഷണവിതരണം പൂർണമായും നിലച്ച വടക്കൻ ഗാസയിലെ ജനങ്ങൾ കാലിത്തീറ്റ കഴിച്ചാണ്‌ ജീവിക്കുന്നത്‌. തെക്കൻ ഗാസയിൽ സമ്പൂർണവിജയമാണ്‌ ലക്ഷ്യമിടുന്നതെന്നും അതിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു.

Eng­lish Summary:
The World Health Orga­ni­za­tion says that Israel’s attack has turned the Gaza Strip into a death zone

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.