
പുത്തൻ പ്രതീക്ഷകളുമായി പിറന്ന പുതുവർഷത്തെ ആഘോഷപൂർവം വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെ കിരിബാത്തിയിൽ പുതുവർഷം പിറന്നു. പിന്നാലെ ന്യൂസിലാൻഡും ഓസ്ട്രേലിയയും ആഘോഷത്തോടെ പുതുവർഷത്തെ വരവേറ്റു. ജപ്പാനും ഇരുകൊറിയകൾക്കും ചൈനയ്ക്കും സിംഗപ്പൂരിനും ശേഷമാണ് ഇന്ത്യയിൽ പുതുവർഷമെത്തിയത്. തെക്കൻ പസഫിക്കിലെ അമേരിക്കൻ സമോവ ദ്വീപിലാണ് പുതുവർഷം അവസാനമെത്തുക. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണിത്.
കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും പുതുവത്സരത്തെ ആഘോഷത്തോടെയാണ് വരവേറ്റത്. ഫോർട്ട് കൊച്ചിയിൽ പുതുവർഷത്തെ വരവേൽക്കാൻ രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഒത്തുചേർന്നത്. സ്വകാര്യ ഹോട്ടലുകളിൽ ഡിജെ പാർട്ടി സംഘടിപ്പിച്ചു.
ഇത്തവണ ഫോർട്ട്കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞിമാരെ കത്തിച്ചു. തിരുവനന്തപുരത്ത് കോവളം ബീച്ചിൽ പുതുവത്സരത്തെ വരവേൽക്കാൻ നിരവധി പേരാണ് എത്തിയത്. നാലു ദിക്കിലും ആകാശത്ത് വർണവിസ്മയം തീർത്തുകൊണ്ടാണ് ബീച്ചിൽ 2026 നെ സ്വീകരിച്ചത്. ശംഖുമുഖം, വർക്കല, വെള്ളാർ, നെയ്യാർ ഡാം, പൊന്മുടി എന്നിവിടങ്ങളിലും പുതുവർഷ പരിപാടികൾ നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.