പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ ഉറുമ്പിനെ വച്ച് മുറിവ് തുന്നിക്കെട്ടിയെന്ന് രോഗിയുടെ പരാതി. മുറിവിൽ തുന്നിയ ഭാഗത്ത് ഉറുമ്പുകളെ കണ്ടെത്തിയെന്നാണ് ബ്ലോക്ക്പടി സ്വദേശി സുനിലിന്റെ ആരോപണം. ചികിത്സാപ്പിഴവ് കാരണം മുറിവ് വീണ്ടും തുറക്കുകയും തുന്നുകയും ചെയ്യേണ്ടിവന്നു. നെറ്റിയിൽ പരിക്കുപറ്റിയതിനെ തുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മുറിവിൽ അഞ്ച് തുന്നലുകളുണ്ടായിരുന്നു.
റാന്നി താലൂക്ക് ആശുപത്രിയിൽ ഇട്ട തുന്നൽ ഇളക്കി ഉറുമ്പുകളെ നീക്കി പത്തനംതിട്ടിലെ ഡോക്ടർമാർ വീണ്ടും തുന്നിക്കെട്ടിയെന്ന് സുനിൽ പറഞ്ഞു. സംഭവം അന്വേഷിക്കുമെന്ന് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പരാതിയുമായി ആരോഗ്യമന്ത്രി ഉൾപ്പെടെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.