22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024

സമൂഹമാധ്യമങ്ങളിലൂടെ യുവനടിയെ അപമാനിച്ചു: യുവാവ് അറസ്റ്റിൽ

Janayugom Webdesk
കൊച്ചി
November 9, 2024 7:33 pm

യുവനടിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. കൊച്ചി സൈബര്‍ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. അഗളി സ്വദേശി ശ്രീജിത്ത് രവീന്ദ്രനാണ് അറസ്റ്റിലായത്. യുവനടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായത്. പാലക്കാട് അഗളി സ്വദേശിയായ ശ്രീജിത്ത് രവീന്ദ്രനെയാണ് പൊലീസ് പിടികൂടിയത്.

നടിയ്ക്കെതിരെ ഇയാള്‍ സാമൂഹ്യ മാധ്യമത്തിലൂടെ അശ്ലീല കമന്‍റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. സിനിമയില്‍ തിരക്കഥാകൃത്താണെന്നാണ് ഇയാള്‍ സ്വയം അവകാശപ്പെട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രമുഖ സിനിമാ നടിമാരുടെ ഫോട്ടൊ പ്രൊഫൈല്‍ പിക്ച്ചറുകളായി ഉപയോഗിച്ച് ഫെയ്സ് ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നു. 

അത്തരത്തില്‍ നടിമാരെന്ന വ്യാജേന ചാറ്റ് ചെയ്യുന്നതിനിടെ വീഡിയോ കോളില്‍ സംസാരിക്കാന്‍ അവസരമൊരുക്കാമെന്ന് പറഞ്ഞ് ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. പണം തട്ടിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയ വഴി വീഡിയോകളും മറ്റും പോസ്റ്റ് ചെയ്ത് പോതുജനങ്ങള്‍ക്കിടയില്‍ കലഹമുണ്ടാക്കിയതിന് അഗളി സ്റ്റേഷനിലും കോങ്ങാട് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.