23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 23, 2024
December 23, 2024
December 22, 2024
December 21, 2024
December 21, 2024
December 19, 2024
December 18, 2024
December 18, 2024
December 17, 2024

തൃശൂരില്‍ ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ച് കടന്നുകളഞ്ഞ യുവാവിനേയും പെൺകുട്ടിയേയും കണ്ടെത്തി

Janayugom Webdesk
തൃശൂര്‍
July 15, 2023 2:17 pm

ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ച് കടന്നുകളഞ്ഞ യുവാവിനേയും പെൺകുട്ടിയേയും കണ്ടെത്തി. പുതുക്കാട് നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. ഛത്തീസ്ഗഢ് സ്വദേശികളായ 16 കാരിയെയും 20 വയസുകാരനായ ദീപക്കിനെയും പിടികൂടിയത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഓഫീസിലാണ് സംഭവം.

ഇന്നലെ രാവിലെ റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്‌ളാറ്റ്‌ഫോമിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇരുവരെയും റെയിൽവേ പൊലീസ് ചൈൽഡ് ലൈൻ ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു. ചോദ്യം ചെയ്യലിൽ ആദ്യം ഇവർ സഹോദരങ്ങളാണെന്നാണ് പറഞ്ഞത്. എന്നാൽ ചൈൽഡ് ലൈൻ പ്രവർത്തകർ ബന്ധുക്കളെ ബന്ധപ്പെട്ടപ്പോഴാണ് അവിടെ നിന്ന് ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയത്. തുടർന്ന് യുവാവ് പൊട്ടിച്ച ബിയർകുപ്പിയുമായി ചൈൽഡ് ലൈൻ പ്രവർത്തകരെ ആക്രമിച്ച ശേഷം പെൺകുട്ടിയുമായി കടന്നുകളയുകയായിരുന്നു.

ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഛത്തിസ്ഗഢിൽ നിന്ന് ഒന്നിച്ചുവന്നവരാണ് പെൺകുട്ടിയും യുവാവും. ഇരുവരെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാര്യങ്ങൾ ചോദിച്ചറിയാൻ ചൈൽഡ് ലൈൻ അംഗങ്ങൾ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്നതായിരുന്നു.

ഈ സമയത്താണ് പൊട്ടിച്ച ബിയർ കുപ്പിയുമായി യുവാവ് റെയിൽവേസ്റ്റേഷനിലെ ചൈൽഡ് ലൈൻ ഓഫീസിലേക്കെത്തിയതും ചൈൽഡ് ലൈൻ അംഗങ്ങളുടെ കഴുത്തിൽ വെച്ച് പെൺകുട്ടിയുമായി ഓടി രക്ഷപ്പെട്ടതും.

Eng­lish Sum­ma­ry: The young man and the girl who attacked the Child Line work­ers were found
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.