23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024

നിയന്ത്രണം വിട്ട ബൈക്ക് ഗേറ്റിൽ ഇടിച്ച് യുവാവ് മരിച്ചു

Janayugom Webdesk
തലയോലപ്പറമ്പ്
November 21, 2024 9:25 pm

നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഗേറ്റിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചെമ്പ് ഏനാദി മണപ്പുറത്ത് വീട്ടില്‍ ബാബുവിന്റെയും ചെമ്പ് ഗ്രാമപഞ്ചായത്ത് അംഗം ആശയുടെയും ഏകമകന്‍ അക്ഷയ് ബാബു (അച്ചു — 25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ ബ്രഹ്മമംഗലം ഗവ. ആശുപത്രി ജങ്ഷന് സമീപമായിരുന്നു അപകടം. വീട്ടിലേക്ക് വരുന്നതിനിടെ ജങ്ഷനിലെ വളവില്‍വെച്ച് നിയന്ത്രണംവിട്ട ബൈക്ക് എതിര്‍ദിശയിലുള്ള വ്യാപാര സ്ഥാപനത്തിന്റെ മുന്‍ഭാഗത്തെ ഗേറ്റിലിടിച്ച് മറിയുകയായിരുന്നു. ബൈക്കിന്റെ മുന്‍ഭാഗം ഗേറ്റിന്റെ കമ്പികള്‍ക്കിടയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ അക്ഷയ് തലയിടിച്ചു റോഡില്‍ വീഴുകയായിരുന്നു. ഇതുവഴിപോയ വഴി യാത്രക്കാര്‍ ഉടൻതന്നെ യുവാവിനെ പൊതിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളത്തെ ഐ.ടി കമ്പനിയിലെ ജീവനക്കാരനായിരുന്നു അക്ഷയ്. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.