
വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് ചാക്കാട്ട് കിഴക്കതില്‍ സ്റ്റീവ് രാജേഷ് (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പള്ളിപ്പാട് പുഞ്ചയിലെ കുരീത്തറ ഭാഗത്താണ് സംഭവം.
ഒപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ രക്ഷപ്പെട്ടു.
വെള്ളിയാഴ്ചത്തെ കനത്ത മഴയില്‍ പുഞ്ചയിലൂടെയുള്ള റോഡ് ഉള്‍പ്പെടെ മുങ്ങിയ നിലയിലായിരുന്നു. ഇതിനിടെയാണ് പുലര്‍ച്ചെ രണ്ടുമണിയോടെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് സ്റ്റീവ് വള്ളത്തില്‍ പോയത്. വള്ളം മറിഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ നീന്തിരക്ഷപ്പെട്ടു. സ്റ്റീവ് വെള്ളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു.
നീന്തി കരയ്‌ക്കെത്തിയവര്‍ അറിയിച്ച വിവരമനുസരിച്ച് അഗ്നിരക്ഷാസേനയും നാട്ടുകാർ ചേര്‍ന്ന് സ്ഥലത്ത് തിരച്ചില്‍ നടത്തി. ഇന്ന് രാവിലെ കുരീത്തറ ശ്മശാനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബസമേതം ഒഡീഷയില്‍ താമസിക്കുന്ന സ്റ്റീവ് 10 ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. നാളെ തിരിച്ചുപോകാന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.