12 February 2026, Thursday

Related news

February 12, 2026
February 7, 2026
February 2, 2026
December 23, 2025
December 22, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025

ട്രെയിനിൽ നിന്നു വീണ് മറ്റൊരു ട്രെയിൻ തട്ടി;യുവാവിന് ദാരുണാന്ത്യം

Janayugom Webdesk
കോഴിക്കോട്
August 30, 2024 11:06 am

ട്രയിനിൽ നിന്ന് വീണ് മറ്റൊരു ട്രയിൻ തട്ടി യുവാവ് മരിച്ചു.കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം മീഞ്ചന്ത മേൽപാലത്തിനു അടുത്താണ് അപകടം നടന്നത്.ഏറ്റുമാനൂർ പാറോലിക്കൽ പഴയ എംസി റോഡിൽ വടക്കേ തകടിയേൽ നോയൽ ജോബി (21) ആണു മരിച്ചത്‌.

പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ ബിടെക് അവസാന വർഷ വിദ്യാർഥിയാണ്. മംഗളൂരുവിൽ നിന്ന് ഏറ്റുമാനൂരിലേക്കു പോകുകയായിരുന്നു

സംസ്‌കാരം ഇന്നു വൈകിട്ട് 3നു വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ.

പിതാവ് ജോബി മാത്യു മെഡിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റ് ടെക്നിക്കൽ ഓഫിസറും തിരുവനന്തപുരം മെഡിക്കൽ കോളജ് ബയോമെഡിക്കൽ ഡിപ്പാർട്മെന്റ് മേധാവിയുമാണ്. മാർ സ്ലീവാ മെഡിസിറ്റിയിലെ ഉദ്യോഗസ്ഥയാണ് അമ്മ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.