8 January 2026, Thursday

അക്കൗണ്ടിലേക്ക് തെറ്റി വന്ന തുക തിരികെ നൽകാനൊരുങ്ങി യുവാവ്

Janayugom Webdesk
തൃശൂർ
August 24, 2024 2:38 pm

അക്കൗണ്ടിലേക്ക് തെറ്റി വന്ന തുക ഉടമയ്ക്ക് തിരികെ നൽകാൻ ഒരുങ്ങി ശുചീകരണ തൊഴിലാളി.
80,000 രൂപയാണ് ഗൂഗിൾ പേ വഴി സിജുവിൻ്റെ അക്കൗണ്ടിലേക്ക് വന്നത്. തനിക്കുള്ളതല്ലെന്ന്
മനസിലാക്കിയ സിജു തനിക്ക് എക്കൗണ്ടുള്ള എസ്ബിഐ ചാലക്കുടി ബ്രാഞ്ചിൽ വിവരം അറിയിച്ചു.
പണം അയച്ച നമ്പറിലേക്ക് ബാങ്ക് അധികൃതർ വിളിച്ച് വിവരം അറിയിച്ചപ്പോഴാണ്, ഒറീസയിലുള്ള ഒരു കുടുംബം, മകളുടെ വിവാഹവുമായ് ബന്ധപ്പെട്ട ആവശ്യത്തിന് മറ്റൊരാൾക്ക് അയച്ച പണമാണെന്നും, നമ്പർ തെറ്റി സിജുവിൻ്റെ അക്കൗണ്ടിലേക്ക് വന്നതാണെന്നും മനസിലായത്. 

പൈസ തെറ്റി അയച്ചതാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഒറീസയിലെ ബാങ്കിൽ ചെന്ന് വിവരം അറിയിക്കാൻ അവരോട് ആവശ്യപ്പെട്ടതിനെ തുടർന്ന് ഒറീസയിലെ ബാങ്ക് അധികൃതർ ചാലക്കുടി
എസ്ബിഐ ബാങ്കിനെ വിവരങ്ങൾ അറിയിച്ചു. അക്കൗണ്ട് വഴി പണം തിരിച്ച് അയച്ചാൽ മതിയെന്ന് സിജുവിനോട് മാനേജർ പറഞ്ഞെങ്കിലും ബാങ്ക് സമയം കഴിഞ്ഞതിനാൽ കഴിഞ്ഞ ദിവസം സാധിച്ചില്ല.
ഇനി അവധി ദിവസങ്ങൾ കഴിഞ്ഞ് ചൊവ്വാഴ്ച സിജു ബാങ്കിലെത്തി അക്കൗണ്ടിലൂടെ പണം തിരിച്ചയക്കും. വി ആർ പുരം സ്വദേശിയായ സിജു കളപ്പാട്ടിൽ ചാലക്കുടി നഗരസഭയിലെ ശുചീകരണ ജീവനക്കാരനാണ്.

Kerala State - Students Savings Scheme

TOP NEWS

January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.