തൊണ്ണൂറ്റി മൂന്ന് വയസുള്ള ലോട്ടറി വില്‍പ്പനക്കാരിയെ പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറി തട്ടിയെടുത്തതായി പരാതി. വ്യാജ നോട്ട് നല്‍കിയാണ് കോട്ടയം മുണ്ടക്കയത്തിനടുത്ത് കുറുവാമൂഴിയില്‍ വയോധികയെ പറ്റിച്ചത്.മുണ്ടക്കയം സ്വദേശിനിയായ ദേവയാനിക്കാണ് ലോട്ടറി കച്ചവടം ജീവിത മാര്‍ഗമാക്കിയത്.
ലോട്ടറി വിറ്റാണ് വര്‍ഷങ്ങളായി ഉപജീവനം നടത്തുന്നത്. ഈ മാസം ആറാം തീയതിയാണ് കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകള്‍ നല്‍കി 4000 രൂപയുടെ ലോട്ടറി ഒന്നിച്ചു വാങ്ങിയത്.
മുഴുവന്‍ ലോട്ടറിയും വിറ്റതിന്‍റെ സന്തോഷത്തില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ചെറുപ്പക്കാരന്‍ കൈമാറിയത് കുട്ടികള്‍ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്‍റെ നോട്ടിനോട് സാദൃശ്യമുള്ള കടലാസാണെന്ന് വയോധിക തിരിച്ചറിഞ്ഞത്. സ്വന്തം കൊച്ചുമകന്‍റെ പ്രായമുളള ഒരു കുട്ടിയാണ് പറ്റിച്ചതെന്ന് ദേവയാനിയമ്മയ്ക്കറിയാം. ആകെയുണ്ടായിരുന്നൊരു ഉപജീവന മാര്‍ഗമാണ് ഇതോടെ ദേവയാനിയമ്മയ്ക്ക് ഇല്ലാതായത്.
English Summary;The young man reached the car and gave a fake note to the 93-year-old woman
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.