ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാനായി ട്രാക്കിലേക്കിറങ്ങിയ യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥൻ. ഹരിപ്പാട്
ബ്രഹ്മാണ്ട വിലാസം സ്കൂളിനും തൃപ്പക്കുടം റെയിൽവേ ക്രോസിനും ഇടയിലാണ് സംഭവം. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിഷാദാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.
യുവാവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് മൊബൈൽ ലൊക്കേഷൻ ട്രാക്ക് ചെയ്താണ് നിഷാദ് റെയിൽവേ ട്രാക്കിന് സമീപം എത്തിയത്. തുടര്‍ന്ന് ഒരാൾ ട്രാക്കിൽ നിൽക്കുന്നുണ്ടെന്നും എറണാകുളം ഭാഗത്തേക്കുള്ള ജനശതാബ്‍ദി ഉടൻ എത്തുമെന്നും അറിയുന്നത്. ഹരിപ്പാട് പിന്നിട്ടതിനാൽ ട്രെയിന്‍
പിടിച്ചിടാന്‍ കഴിയുമായിരുന്നില്ല. ചാടരുതെന്ന് അലറിവിളിച്ചുകൊണ്ട് നിഷാദ് യുവാവിന്റെ അടുത്തേയ്ക്ക് ഓടുകയായിരുന്നു. എന്നാൽ പകുതി ദൂരമായപ്പോഴേക്കും ട്രെയിൻ അടുത്തെത്തി. നിഷാദിന്റെ അലര്‍ച്ച കേട്ട് യുവാവും ട്രാക്കിൽ നിന്ന് മാറി നിന്നു. ഓട്ടത്തിനിടയിൽ ചെരിപ്പ് ഊരിപ്പോയതിനെ തുടര്‍ന്ന് ട്രാക്കിൽ വീണ നിഷാദ് ട്രെയിൻ കടന്ന് പോകുംമുമ്പ് ചാടി രക്ഷപ്പെട്ടു. ജീവൻപണയം വെച്ച് പൊലീസ് ഓഫീസർ നടത്തിയ സമയോചിത ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.