പാലക്കാട് കരിങ്കരപ്പുള്ളിയിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്ന് കണ്ടെത്തിയ യുവാക്കളുടെ മൃതദേഹത്തിന്റെ വയറ് കീറിയ നിലയിലായിരുന്നുവെന്ന് പൊലീസ്. രാവിലെ ഒമ്പതു മണിയോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പുതുശ്ശേരി കാളാണ്ടിത്തറയില്‍ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവരാണു മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത സ്ഥലം ഉടമ അനന്തകുമാര്‍ കുറ്റസമ്മതം നടത്തി.
ഷോക്കേറ്റ് മരിച്ച യുവാക്കളെ കുഴിച്ചിടുകയായിരുന്നുവെന്ന് പ്രതി പോലീസിനോട്. പ്രതിയുടെ അറസ്റ്റും തെളിവെടുപ്പും ഇന്നുണ്ടാവും. തിങ്കളാഴ്ച പുലര്‍ച്ചെ 4.52നാണ് സുഹൃത്തുക്കളായ ഷിജിത്, സതീഷ്, അബി, അജിത്ത് എന്നീ യുവാക്കള്‍ കരിങ്കരപുള്ളിയിലെ പാടത്ത് എത്തുന്നത്. ഇവരില്‍ ഷിജിത്തും സതീഷും പന്നിയെ തുരത്താന്‍ വയലില്‍ സ്ഥാപിച്ചിരുന്ന വൈദ്യുത കമ്പികളില്‍ തട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റാണ് ഇരുവരുടെയും മരണമെന്നാണ് പ്രാഥമിക നിഗമനം. ഷിജിത്തും സതീഷും ഉള്‍പ്പെടുന്ന സംഘം പാടത്തിനടിയിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസ് ലഭിച്ചു. അതേസമയം പോലീസ് കസ്റ്റഡിയിലെടുത്ത സ്ഥലമുടമ അനന്തകുമാര്‍ കുറ്റസമ്മതം നടത്തി. വയലില്‍ മരിച്ചു കിടക്കുന്ന യുവാക്കളെ കണ്ട് ഭയം മൂലം കുഴിച്ചിടുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിന് നല്‍കിയ കുറ്റസമ്മത മൊഴി. 70അടി താഴ്ചയില്‍ കുഴിയെടുത്ത് കുത്തിയാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. ഒന്നിന് മുകളില്‍ ഒന്നായി ഇട്ട മൃതദേഹങ്ങള്‍ പൊങ്ങിവരാതിരിക്കാന്‍ വയര്‍ കീറുകയും ചെയ്തിരുന്നു.
അടിപിടി കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു മരിച്ച ഇരുവരും കൂട്ടാളികളായ അബിയും അജിത്തും. ഞായര്‍ വൈകിട്ട് വേനോലി കൊട്ടേക്കാട്— റോഡില്‍ അഞ്ച് യുവാക്കള്‍ തമ്മില്‍ അടി നടന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് സതീഷിന്റെ അമ്പലപ്പറമ്പിലെ ബന്ധുവീട്ടിലേക്ക് ഇവരുള്‍പ്പെടെയുള്ള നാലുപേര്‍ ഒളിവില്‍ പോയി. പാലക്കാട് കസബ, ടൗണ്‍ സൗത്ത്— പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. തിങ്കളാഴ് പുലര്‍ച്ചെ പൊലീസ് ഇവരെ തേടി പ്രദേശത്ത് എത്തിയിരുന്നു. പൊലീസ് വാഹനം കണ്ട് കൂട്ടത്തിലെ സതീഷും ഷിജിത്തും പാടത്തിനു സമീപത്തേക്കാണ് ഓടിയത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ചൊവ്വാഴ്ച കസബ സ്റ്റേഷനില്‍ കീഴടങ്ങി. തുടര്‍ന്ന് സതീഷിനെയും ഷിജിത്തിനെയും ഫോണില്‍ വിളിച്ചിട്ടും വിവരം ലഭിക്കാതായതോടെ ഇവരെ കാണാനില്ലെന്നും പരാതിപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പൊലീസിനെ പേടിച്ച് ഓടിയപ്പോള്‍ അപകടം സംഭവിച്ചുവെന്ന് കരുതുന്നതായ ബന്ധുക്കളും പരാതിപ്പെട്ടു. പിന്നാലെ പൊലീസ് തിരച്ചിലില്‍ നടത്തുന്നതിനിടയില്‍ ഇവര്‍ ഓടിയ ഭാഗത്തെ വയലിലെ മണ്ണ് ഇളകിയ നിലയില്‍ ചൊവ്വാഴ്ച വൈകിട്ട് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഴിച്ചിട്ടനിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
മൃതദേഹം കുഴിച്ചിടാന്‍ സഹായികളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നതായി പാലക്കാട് ജില്ല പൊലീസ് മേധാവി വ്യക്തമാക്കി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
English Summary: The young man was found dead in the field with his stomach ripped open
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.