22 January 2026, Thursday

Related news

January 18, 2026
January 14, 2026
January 13, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026
January 7, 2026
January 7, 2026
January 3, 2026

കാമുകിയെ കാണാനെത്തിയ യുവാവിനെ പെൺകുട്ടിയുടെ പിതാവും സഹോദരനും തല്ലിക്കൊന്നു

Janayugom Webdesk
ലഖ്നൗ
September 21, 2023 3:17 pm

കാമുകിയെ കാണാനെത്തിയ യുവാവിനെ പെൺകുട്ടിയുടെ പിതാവും സഹോദരനും ചേർന്ന് തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ മഥുരയിലാണ് പ്രദേശവാസിയായ ഗോവിന്ദ് (22) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതികളായ പെൺകുട്ടിയുടെ പിതാവിനേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു.

ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്നാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച കാമുകിയെ കാണാനെത്തിയതായിരുന്നു യുവാവ്. ഇരുവരും സംസാരിക്കുന്നത് കണ്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ യുവാവിനെ ഇരുമ്പ് വടികൊണ്ടും മരത്തടികൾ കൊണ്ടും അടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. പിന്നാലെ മൃതദേഹം ഇരുവരും ചേർന്ന് പ്രദേശത്ത് വയലിൽ ഉപേക്ഷിക്കുകയായിരുന്നു.

Eng­lish Summary:The young man who came to meet his girl­friend was beat­en to death by the girl’s father and brother
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.