22 November 2024, Friday
KSFE Galaxy Chits Banner 2

Related news

December 31, 2023
November 1, 2023
September 14, 2023
July 20, 2023
June 3, 2023
May 29, 2023
May 23, 2023
May 18, 2023
May 16, 2023
April 27, 2023

പെണ്‍സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിന് ഹോട്ടലില്‍ എത്തിയ യുവാവ് മരിച്ച നിലയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 27, 2023 3:58 pm

പെണ്‍സുഹൃത്തിന്‍റെ ജന്മദിനാഘോഷത്തിന് ഹോട്ടലില്‍ എത്തിയയുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.ഒഡീഷയിലെ നിയാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം, ഇയാള്‍ ജല്‍ഹര്‍പൂര്‍ ഗ്രാമവാസിയാണ്. പ്രസാദ് മിശ്രയെന്നാണ് പേര് ഭുവനേശ്വര്‍ ഖണ്ഡഗിരിയിലെ ഒയോ ഹോട്ടല്‍മുറിയിലാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

മരിച്ചയാൾ തന്റെ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാൻ ഹോട്ടലിൽ എത്തിയതാണെന്നാണ് വിവരം. യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത് എത്തിയിട്ടുണ്ട്.മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് സുഹൃത്തുകള്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് ഇവരുടെ ആരോപണം.ഖാന്ദഗിരി പോലീസിൽ രേഖാമൂലം പരാതി നൽകി.

കാമുകിക്കും രണ്ട് സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാൾ ആഘോഷത്തിനായി ദുർഗ മുറിയെടുത്തിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. പിന്നീട് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ദുര്‍ഗപ്രസാദും പെണ്‍സുഹൃത്തും കമിതാക്കളായ മറ്റുരണ്ട് സുഹൃത്തുക്കളും ഹോട്ടലില്‍ മുറിയെടുത്തത്. രണ്ടുമുറികളാണ് ഇവര്‍ ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്ക് മുന്‍പ് തന്നെ യുവാവും പെണ്‍സുഹൃത്തും തമ്മില്‍ വഴക്കുണ്ടായെന്നാണ് വിവരം. ഇതിനിടെ, പെണ്‍കുട്ടി ശൗചാലയത്തില്‍ പോയ സമയത്താണ് ദുര്‍ഗപ്രസാദ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ചതെന്നാണ് പൊലീസ് പറയുന്നത്

Eng­lish Summary:
The young man who came to the hotel to cel­e­brate his girl­friend’s birth­day was found dead
You may also like this video:

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.