9 January 2025, Thursday
KSFE Galaxy Chits Banner 2

കോണ്‍ക്രീറ്റ് മിക്സറിനുള്ളില്‍പ്പെട്ട് യുവാവിന്റെ കൈ അറ്റു

Janayugom Webdesk
നെടുങ്കണ്ടം
March 6, 2023 8:46 pm

ജോലിക്കിടയില്‍ കോണ്‍ക്രീറ്റ് മിക്‌സറിന്റെ ഉള്ളില്‍പെട്ട് യുവാവിന്റെ കൈയ്യറ്റു. നെടുങ്കണ്ടം മൈനര്‍സിറ്റി താന്നിക്കല്‍ ബിജു മാത്യു (41)ന്റെ വലതു കൈയ്യുടെ മുട്ടിന് താഴ്ഭാഗമാണ് മെഷീന്‍ പല്‍ചക്രത്തിനിടയില്‍പെട്ട് അരഞ്ഞുപോയത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് പച്ചടി കുരിശുപാറയില്‍ വെച്ച് അപകടം ഉണ്ടായത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള ചിന്നപ്പച്ചടി റോഡിന്റെ കോണ്‍ക്രീറ്റ് നിര്‍മ്മാണം നടക്കുകയായിരുന്നു ഇവിടെ. ജോലിക്കുശേഷം സിമന്റ് മിക്സിന്ങ് മെഷീന്‍ കഴുകുന്നതിനിടയിലാണ് അബദ്ധത്തില്‍ കൈ മിഷ്യന്റെ ഉള്ളില്‍പെടുന്നത്. ഉടന്‍ തന്നെ ബിജുവിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Eng­lish Sum­ma­ry; The young man’s hand crushed in the con­crete mixer

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.