ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു. ബുധനാഴ്ച രാവിലെ ഡോക്ടറെ കാണാനായി ഭർത്താവുമൊത്ത് ആശുപത്രിയിലെത്തിയ മണത്തല സ്വാദേശിനിയായ 29 വയസുകാരിയാണ് കുഞ്ഞിന് ജന്മം നൽകിയത്. പരിശോധനകളിൽ ഒന്നും ഗർഭമുള്ളതായി കണ്ടിരുന്നില്ലെന്ന് ദമ്പതികൾ പറയുന്നു. വിവാഹം കഴിഞ്ഞു എട്ട് വർഷമായി കുട്ടികളില്ലാത്ത ദുഃഖത്തിലായിരുന്നു ദമ്പതികൾ.
പ്രസവ വിവരമറിഞ്ഞ ഉടനെ ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അമ്മയ്ക്കും കുഞ്ഞിനും വേണ്ട അടിയന്തിര പരിചരണങ്ങൾ നൽകി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
2.90 കിലോ ഭാരമുള്ള പൂർണ വളർച്ചയെത്തിയ കുഞ്ഞാണ് ജനിച്ചത്. അണുബാധയേൽക്കാതിരിക്കാനും മെച്ചപ്പെട്ട ചികിത്സയ്ക്കുമായി ഇവര മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. എന്നാൽ, ദമ്പതികൾ താലൂക്ക് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി ചാവക്കാട് തന്നെയുള്ള സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്.
english summary; The young woman gave birth in the washroom of the Chavakkad Taluk Hospital
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.