പാറശാലയില്‍ യുവതിയെ ഭര്‍തൃപിതാവ് മര്‍ദിച്ചു. പരശുവയ്ക്കല്‍ ആടുമന്‍കാട് സ്വദേശി രാമചന്ദ്രനെതിരെ മരുമകള്‍ പ്രേമലത പൊലീസില്‍ പരാതി നല്‍കി. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അടക്കമാണ് പ്രേമലത പാറശാല പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പ്രേമലതയുടെ മുഖത്ത് തുടര്‍ച്ചയായി അടിക്കുന്നതും വടി ഉപയോഗിച്ച് മര്‍ദിക്കുന്നതുമായ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
പ്രേമലതയുടെ 14 വയസുകാരനായ മകനാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. വിശദമായി മൊഴിയെടുക്കുന്നതിന് പ്രേമലതയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്.സ്ത്രീധനമായി കൂടുതല്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മര്‍ദിച്ചതെന്നും അല്ലെങ്കില്‍ വീട്ടില്‍ നിന്ന് ഇറങ്ങണമെന്ന് രാമചന്ദ്രന്‍ ആവര്‍ത്തിച്ച് പറഞ്ഞതായും പരാതിയില്‍ പറയുന്നു.
നേരത്തെയും മര്‍ദിച്ചിട്ടുണ്ടെന്ന് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാമചന്ദ്രന്റെ വീട്ടിലാണ് പ്രേമലതയും ഭര്‍ത്താവും താമസിക്കുന്നത്.
English Summary: The young woman was beaten by her father-in-law in Parashala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.