മഹാരാഷ്ട്രയില്‍ 22 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മുന്‍ കാമുകനടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ പുലര്‍ച്ചെ ഒരു സ്‌കൂളിന് സമീപം വെച്ചാണ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചത്. യുവതിയും മുഖ്യപ്രതിയായ യുവാവും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലായതോടെ മുന്‍ കാമുകന്‍ 19 ന് രാത്രി ഇവരുടെ സഹോദരനെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് സഹോദരനെ നിര്‍ബന്ധിച്ച് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു.
നാഗോണിലെ ഒരു സ്‌കൂളിന് സമീപത്തുവെച്ചും ഫാത്തിമാനഗറിലെ ഒരു പിക്കപ്പ് വാനിനുള്ളിലും വെച്ചാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രതികളുടെ അടുത്ത് നിന്ന് രക്ഷപ്പെട്ട് പെണ്‍കുട്ടി
പൊലീസിനെ സമീപിക്കുകയായിരുന്നു. ആറ് പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.