19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തി; പ്രതികളില്‍ പൊലീസുകാരും

Janayugom Webdesk
ബിക്കാനീര്‍
June 22, 2023 6:00 pm

രാജസ്ഥാനിലെ ബിക്കാനീറിൽ ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ട് കോൺസ്റ്റബിൾമാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു.

കമ്പ്യൂട്ടര്‍ കോച്ചിങ്ങിന് പോകുകയായിരുന്ന യുവതിയെയാണ് പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയത്. മുഖ്യപ്രതിയായ ദിനേശ് വിഷ്‌ണോയി കഴിഞ്ഞ 15 ദിവസമായി യുവതിയെ വേട്ടയാടുകയായിരുന്നുവെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഖജുവാല പൊലീസ് സ്‌റ്റേഷനിലെ രണ്ട് കോൺസ്റ്റബിൾമാർക്കൊപ്പമാണ് ദിനേശ് യുവതിയെ കോച്ചിംഗ് സെന്ററിലെത്തിയപ്പോൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് അവർ യുവതിയെ ദിനേശിന്റെ വസതിയിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.

കൂട്ടബലാത്സംഗവും കൊലപാതകവും മറച്ചുവെക്കാനുള്ള ശ്രമത്തിൽ, പ്രതി അവളുടെ മൃതദേഹം ഖജുവാലയിലെ ഒരു സിനിമാ ഹാളിന് സമീപം സംസ്കരിച്ചുവെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ ഭഗീരഥ് വിഷ്‌ണോയ്, മനോജ് വിഷ്‌ണോയ് എന്നീ രണ്ട് കോൺസ്റ്റബിൾമാരെ തിരിച്ചറിഞ്ഞു. ഇരുവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: The young woman was kid­napped and gang-raped to death; Police­men are among the accused

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.