22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 18, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി യുവതിയെ പീഡിപ്പിച്ചു; സിനിമ നിര്‍മാതാവ് അറസ്റ്റില്‍

Janayugom Webdesk
കൊച്ചി
February 2, 2023 4:52 pm

സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിനിമാ നിര്‍മാതാവും വ്യവസായിയുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. 2000 മുതല്‍ ഉള്ള കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണു യുവതിയുടെ പരാതി. കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

കൂടാതെ 78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തതായും തൃശൂര്‍ സ്വദേശിനിയായ യുവതി പരാതിയില്‍ പറയുന്നു. ഏഴു പൊലീസ് സ്റ്റേഷന്‍ പരിധികളിലുള്ള സെഷന്‍സ് കോടതികളിലും കേരള ഹൈക്കോടതിയിലും ഇയാള്‍ ഹര്‍ജി നല്‍കി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. യുവതി പൊലീസില്‍ പരാതി നല്‍കുമെന്നു വന്നതോടെയാണ് ജാമ്യം തേടിയെത്തിയത്. 

കഴിഞ്ഞയാഴ്ച മാര്‍ട്ടിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നു കഴിഞ്ഞ ദിവസം ഹാജരായി ചോദ്യം ചെയ്യലിനു വിധേയമാക്കിയിരുന്നു. തുടര്‍ന്ന് ഇന്നു വീണ്ടും ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളില്‍ എത്തിച്ചു തെളിവെടുപ്പു നടത്തുകയാണ്. 

Eng­lish Summary:The young woman was molest­ed with an oppor­tu­ni­ty and a promise of mar­riage in the film; The film pro­duc­er was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.