2 March 2026, Monday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

രണ്ട് കോടിയിലേറെ രൂപയുടെ കഞ്ചാവുമായി എയർപോർട്ടിലെത്തി;യുവാവ് പിടിയിൽ

Janayugom Webdesk
കൊച്ചി
September 30, 2024 9:16 pm

2 കോടിയിലേറെ രൂപയുടെ കഞ്ചാവുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവാവ് പൊലീസ് പിടിയില്‍.ബാങ്കോക്കില്‍ നിന്നുമെത്തിയ തിരുവനന്തപുരം സ്വദേശി വൈശാഖ് മോഹനാണ് പിടിയിലായത്.ചോക്ലേറ്റും ഭക്ഷ്യവസ്തുക്കളുമെന്ന വ്യാജേന 9 കവറുകളിലാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.

രാജ്യാന്തര വിപണിയില്‍ വന്‍ തോതില്‍ വിലയുള്ള കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കുകയും അവിടെ നിന്ന് ആലുവ സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് കൊണ്ടുപോകുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.