19 December 2024, Thursday
KSFE Galaxy Chits Banner 2

കൗമാരകലാമേളക്ക് തിരിതെളിഞ്ഞു; ദേശിങ്ങനാട് ഉത്സവഛായയില്‍

Janayugom Webdesk
തിരുവനന്തപുരം
January 4, 2024 1:40 pm

അരുപത്തിരണ്ടാമത് സംസ്ഥാനസ്ക്കൂള്‍ കലോത്സവത്തിന് കൊല്ലം ആശ്രാമം മൈതാനത്ത്തുടക്കമായി മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്‌ഘാടനം ചെയ്‌തു. നടി നിഖില വിമൽ മുഖ്യാതിഥിയായി. സ്വാഗതഗാനത്തിന്‌ നടി ആശ ശരത്‌ നൃത്താവിഷ്‌കാരമൊരുക്കി.

ഭിന്നശേഷിക്കുട്ടികളുടെ കലാവിരുന്നും, കാസർകോട്‌ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വിദ്യാർഥികളുടെ ഗോത്രവർഗ കലാവിഷ്‌കാരമായ മംഗലംകളിയും അവതരിപ്പിച്ചു.24 വേദികളിൽ 239 ഇനങ്ങളിൽ 14,000 കുട്ടികൾ മത്സരിക്കാനെത്തും. അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ ഇരുപതിനായിരത്തിലധികംപേർ തുടർദിവസങ്ങളിൽ പങ്കാളികളാകും. മൺമറഞ്ഞ അനശ്വരപ്രതിഭകളുടെ പേരിലാണ്‌ വേദികൾ അറിയപ്പെടുക. എല്ലാ വേദിക്കും ഇക്കുറി ഇൻഷുറൻസ്‌ പരിരക്ഷയുണ്ട്‌.അപ്പീൽ വഴിയെത്തിയ 331 പേർ ഉൾപ്പെടെ 9571 പ്രതിഭകൾ 239 ഇനങ്ങളിലായി 24 വേദികളിൽ മാറ്റുരയ്‌ക്കും. ഇതിൽ 3969 ആൺകുട്ടികളും 5571 പെൺകുട്ടികളുമാണ്‌.

മത്സരാർഥികളും അധ്യാപകരും കാണികളും ഉൾപ്പെടെ ഇരുപതിനായിരത്തോളംപേർ പങ്കുചേരുന്ന കലോത്സവം കൊല്ലത്തിന്റെ മഹോത്സവമായി മാറും. 6000 ചതുരശ്ര അടിയിലാണ്‌ ആശ്രാമം മൈതാനത്തെ പ്രധാനവേദി. ഭക്ഷണ വിതരണത്തിന്‌ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്‌. രജിസ്‌ട്രേഷൻ തുടങ്ങി. മെഡിക്കൽ ടീമിനെ സജ്ജമാക്കി. കോഴിക്കോട്‌ നിന്നും സ്വർണക്കപ്പ്‌ കൊല്ലത്ത്‌ എത്തി. കൊല്ലം റെയിൽവേ സ്‌റ്റേഷനിലും കെഎസ്ആർടിസി ഡിപ്പോയിലും ഹെൽപ്‌ ഡസ്‌ക്‌ പ്രവർത്തിക്കും. ക്രമസമാധാനപാലനത്തിന്‌ പൊലീസ്‌ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്‌. വിധി നിർണയം കുറ്റമറ്റതാക്കാൻ കർശന നടപടിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. സമാപന സമ്മേളനം എട്ടിന്‌ വൈകിട്ട്‌ അഞ്ചിന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉദ്‌ഘാടനംചെയ്യും. മമ്മൂട്ടി വിശിഷ്‌ടാതിഥിയാവും

Eng­lish Summary:
The youth fes­ti­val was lit up; Desin­ganadu in fes­tive mood

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.