8 December 2025, Monday

Related news

November 21, 2025
November 11, 2025
October 26, 2025
October 10, 2025
October 7, 2025
October 5, 2025
September 23, 2025
September 7, 2025
September 7, 2025
August 31, 2025

ഹെൽമെറ്റ് ധരിക്കാത്തതിനാൽ ഇന്ധനം നൽകിയില്ല, പെട്രോൾ പമ്പ് ജീവനക്കാരന് നേരെ വെടിയുതിർത്ത് യുവാക്കൾ

Janayugom Webdesk
ഭോപ്പാൽ
August 31, 2025 9:17 am

മധ്യപ്രദേശിലെ ഭിന്ദിൽ ഹെൽമെറ്റ് ധരിക്കാതെ ഇന്ധനം നിറക്കാനെത്തിയ ഇരുചക്ര വാഹന യാത്രക്കാർക്ക് ഇന്ധനം നൽകാത്തതിനാൽ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ വെടിയുതിർത്ത് യുവാക്കൾ. ശനിയാഴ്ച പുലർച്ചെ 5 മണിയോടെ, ഭിന്ദ്-ഗ്വാളിയോർ ദേശീയപാതയിലെ (എൻ‌എച്ച് ‑719) സാവിത്രി ലോധി പെട്രോൾ പമ്പിലായിരുന്നു ജീവനക്കാരനുനേരെ ആക്രമണമുണ്ടായത്. തേജ് നാരായൺ നർവാരിയ (55) ക്കാണ് വെടിയേറ്റത്.
ഹെൽമെറ്റ് ധരിക്കാത്തതിനാൽ ഇന്ധനം നൽകില്ലെന്ന പറഞ്ഞ ജോലിക്കാരനുമായി യുവാക്കൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടു. രോഷാകുലരായ യുവാക്കൾ വെടിയുതിർക്കാൻ തുടങ്ങി. നർവാരിയയുടെ കൈയിൽ ഒരു വെടിയുണ്ട തുളച്ചു കയറി.

പമ്പിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കുന്നതും മറ്റൊരാൾ റൈഫിൾ ഉപയോഗിച്ച് വെടിവയ്ക്കുന്നതും കാണാം. നിരവധി റൗണ്ട് വെടിയുതിർത്തതിനാൽ പമ്പിലെ പരിഭ്രാന്തരായ ജീവനക്കാർ ഒളിച്ചിരിക്കാൻ നിർബന്ധിതരായി. അക്രമികൾ പോയതിനുശേഷം, നർവാരിയയെ ഭിന്ദ് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് ഗ്വാളിയോറിലെ ഒരു ആശുപത്രിയിലേക്കും കൊണ്ടുപോയി. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.