ലഹരിസംഘം യുവാവിനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ തട്ടിക്കൊണ്ടു പോയി മർദിച്ചതായി പരാതി. സംഭവത്തിൽ പൊന്നാനി സ്വദേശികളായ മുഹമ്മദ് മുബഷിർ(19), മുഹമ്മദ് ജസീൽ(18), എന്നിവരുള്‍പ്പെടെ പൊന്നാനി സ്വദേശിയായ 17 വയസ്സുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി എടപ്പാൾ പൊന്നാനി റോഡിലായിരുന്നു സംഭവം. കുറ്റിപ്പാല സ്വദേശിയായ 17കാരനോട് സംഘം സഹപാഠിയായ വിദ്യാർഥിയുടെ നമ്പർ ചോദിക്കുകയായിരുന്നു. നമ്പർ കൈവശമില്ലെന്നു മറുപടി നൽകിയതോടെ കയ്യിൽ കരുതിയ വടിവാൾ വീശി ഭീഷണിപ്പെടുത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിയെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം വടിവാൾ കാണിച്ചു ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം ഇവരെ പിന്തുടർന്നു. പൊലീസ് പിറകെ ഉണ്ടെന്ന് അറിഞ്ഞതോടെ യുവാവിനെ പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം ഇറക്കിവിട്ടു സംഘം കടന്നുകളഞ്ഞു. പ്രദേശത്തെ ലഹരി സംഘത്തിലെ അംഗങ്ങളായ പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.