
നാലുവർഷം മുമ്പ് കാണാതായ സഹോദരനെ ഏറ്റെടുക്കാൻ ചത്തീസ്ഗഢ് സ്വദേശിനി ശാന്തിഭവനിലെത്തി. ചത്തീസ്ഗഢ് ടിക്റിപാറ അങ്കണവാടി സി ജി നഗറിൽ ജൂലി കർമ്മകാർ ആണ് സഹോദരൻ സാഹിബ് മണ്ഡലിനെ (41) തേടി പുന്നപ്ര ശാന്തിഭവനിലെത്തിയത്. കട നടത്തിയിരുന്ന സാഹിബ് വ്യാപാരം തകർന്നതിനെത്തുടർന്ന് മനോനില തെറ്റി അലഞ്ഞുതിരിഞ്ഞ് കേരളത്തിൽ എത്തുകയായിരുന്നു.
ആലപ്പുഴ നഗരത്തിൽ അലഞ്ഞുതിരിയുന്നത് കണ്ട് പൊതുപ്രവർത്തകരാണ് നാല് വർഷം മുമ്പ് പുന്നപ്ര ശാന്തി ഭവനിലെത്തിച്ചത്. ഇവിടത്തെ ചികിത്സകളെ തുടർന്ന് രോഗം ഭേദമായ സാഹിബ്, പ്രത്യാശ പ്രവർത്തകർക്ക് മേൽവിലാസം നൽകിയിരുന്നു. അവരാണ് വിലാസം കണ്ടെത്തി സഹോദരിയെ വിവരം അറിയിച്ചത്. എൽ ഐ സി ഏജന്റായ ജൂലി, ഭർത്താവ് നീൽ രത്തൻ കർമകാർ, മകൻ നീ ഷീർ കർമകാർ എന്നിവർ ചേർന്ന് സാഹിബിനെ സ്വീകരിച്ച് നാട്ടിലേക്ക് മടങ്ങി.
English Summary: The youth who went missing from Chhattisgarh four years ago in Kerala; Sister came to take over
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.