22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 15, 2024
December 11, 2024
December 4, 2024
November 30, 2024
November 28, 2024
November 24, 2024
November 22, 2024
November 17, 2024
November 16, 2024

കാണിക്കവഞ്ചി മോഷണം; പ്രതി പിടിയിൽ

Janayugom Webdesk
ഹരിപ്പാട്
September 30, 2024 8:32 pm

ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണം പ്രതി പിടിയിൽ. ആറാട്ടുപുഴ മംഗലം കുറിച്ചിക്കൽ കുടുംബ ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച കേസിൽ സൗത്ത് ഡൽഹി ശ്രീനിവാസപുരി തൈമുർ സ്വദേശി മുഹമ്മദ് ബാബു( 31)വിനെയാണ് തൃക്കുന്നപ്പുഴ പോലീസ് കായംകുളം കുട്ടുംവാതുക്കൽ പാലത്തിനു സമീപത്തുനിന്ന് പിടികൂടിയത്. സെപ്റ്റംബർ 11ന് പകൽ 11 മണിക്ക് ആയിരുന്നു സംഭവം. ആക്രി ശേഖരിക്കുന്നതിന്റെ മറവിൽ ക്ഷേത്രത്തിലെത്തിയ പ്രതി ഉപദേവതാ ക്ഷേത്രങ്ങളുടെ മുൻപിൽ ഉണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികൾ മോഷ്ടിക്കുകയായിരുന്നു. എസ് എച്ച് ഒ ഷാജിമോൻ. ബി , എസ് ഐ അജിത് കുമാർ.കെ സിപിഒ മാരായ പ്രജു, സജീഷ്, ശരത്, അക്ഷയ് കുമാർ, ഇക്ബാൽ, വിശാഖ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.