9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 4, 2025
December 26, 2024
December 26, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 21, 2024
December 20, 2024
November 16, 2024

എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടമായി

Janayugom Webdesk
കോഴിക്കോട്
October 5, 2024 9:22 am

സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യിൽ നിന്നാണ് 26 പവൻ സ്വർണം മോഷണം പോയത്. എംടിയും ഭാര്യയും പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. മോഷ്ടാക്കൾ അലമാര കുത്തിപ്പൊളിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അലമാരയുടെ സമീപത്ത് തന്ന ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് തുറന്നാണ് സ്വർണം മോഷ്ടിച്ചിരിക്കുന്നതെന്നാണ് സൂചന. വീടുമായി അടുത്ത പരിചയമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.