14 January 2026, Wednesday

Related news

December 29, 2025
December 27, 2025
December 27, 2025
December 26, 2025
December 25, 2025
December 22, 2025
December 22, 2025
December 21, 2025
December 15, 2025
December 12, 2025

കോട്ടയത്ത് കൂരോപ്പടയിൽ നിരവധി കടകളിൽ മോഷണം

Janayugom Webdesk
ന്യൂഡല്‍ഹി
January 16, 2024 1:20 pm

മൂന്നു മെഡിക്കൽ സ്റ്റോറുകൾ, നീരജ് ഇലക്ട്രിക്കൽ കട, പച്ചക്കറിക്കട തുടങ്ങി നിരവധി സ്ഥാപനങ്ങളിലാണ് മോഷണം നടന്നിരിക്കുന്നത്.കൂടുതൽ കടകളിൽ മോഷണം നടന്നിട്ടുണ്ടോ എന്ന വിവരം വ്യാപാരികൾ എത്തി കട തുറക്കുബോൾ മാത്രമേ വ്യക്തമാകൂ.

എല്ലാ കടകളുടെയും താഴ് തകർത്ത നിലയിലാണ് കണ്ടെത്തിയത്. കൂരോപ്പട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന താന്നിക്കൽ മെഡിക്കൽ സ്റ്റോർ, നീതി മെഡിക്കൽ സ്റ്റോർ, മോഡേൺ മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിൽ നിന്നാണ് മോഷണം നടന്നിരിക്കുന്നത്.

ഇതിൽ താന്നിക്കൽ മെഡിക്കൽ സ്റ്റോറിലെ ഡ്രോയിൽ സൂക്ഷിച്ചിരുന്ന 6000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.പണം അല്ലാതെ മറ്റൊന്നും മോഷണം പോയിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ പാമ്പാടി, കോത്തല ഭാഗങ്ങളിലും സമാനമായ രീതികളിൽ മെഡിക്കൽ സ്റ്റോറുകളിൽ മോഷണം നടന്നിരുന്നു.ഇതേ സംഘങ്ങൾ തന്നെയാകും കൂരോപ്പടയിലും മോഷണം നടത്തിയത് എന്നാണ് പോലീസിന്റെ പ്രാർഥമിക നിഗമനം. പാമ്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Eng­lish Sum­ma­ry: Theft at sev­er­al shops in Kot­tayam Kooropada

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.