
പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളിലെയും കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ട് പേർ പിടിയിൽ. അസം സ്വദേശികളായ സൈഫുള്‍ ഇസ്‌ലാം, മിനാറുൽ ഇസ്ലാം എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോൺക്രീറ്റു കമ്പികളും, വലിയ കെട്ടിടങ്ങളിൽ എർത്തിങ്ങിന് ഉപയോഗിക്കുന്ന ചെമ്പ് കമ്പികളുമാണ് പ്രതികൾ മോഷ്ടിച്ചത്.
മോഷണ സാധനങ്ങൾ പ്രതികൾ പിന്നീട് ആക്രി കടകളിൽ വില്പന നടത്തു്ന്നതാണ് പതിവ്. കഴിഞ്ഞദിവസം ആക്രിക്കടകളിലും ഇവർ മോഷണം നടത്തിയിരുന്നു. ഇതിനിടെ കെഎസ്ആർടിസി സ്റ്റാന്റിന് സമീപത്തുള്ള കെട്ടിടത്തിൽ നിന്ന് എർത്തിങ്ങിന് ഉപയോഗിക്കുന്ന ചെമ്പ് കമ്പിയും വാഹന പാർക്കിംഗിലെ ഇരുമ്പ് ബോർഡുകളും പ്രതികൾ മോഷ്ടിച്ചിരുന്നു.
പിന്നീടുള്ള അന്വേഷണത്തിലാണ് പ്രതികളെ പെരുമ്പാവൂർ ടൗണിൽ നിന്നും വെള്ളിയാഴ്ച രാത്രി പൊലീസ് പിടികൂടിയത്. അതേസമയം മിനാറുൽ ഇസ്ലാം ഇതിനുമുമ്പും സമാനമായ കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.