11 December 2025, Thursday

Related news

December 6, 2025
December 6, 2025
December 3, 2025
November 29, 2025
November 20, 2025
November 18, 2025
November 17, 2025
November 17, 2025
November 16, 2025
November 15, 2025

കോഴിക്കോട് വിവാഹ വീട്ടിൽ മോഷണം; 10 പവൻ സ്വർണവും പണവും അപഹരിച്ചു

Janayugom Webdesk
കോഴിക്കോട്
August 20, 2025 12:43 pm

കോഴിക്കോട് വിവാഹ വീട്ടിൽ മോഷണം. 10 പവൻ സ്വർണവും പണവുമാണ് അപഹരിച്ചത്. ഇരിങ്ങണ്ണൂരിൽ മുടവന്തേരി സ്വദേശി ടി പി അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു മോഷണം. ഞായാറാഴ്ച അബൂബക്കറിന്റെ മകൻ മുഹമ്മദ് സഹന്റെ വിവാഹമായിരുന്നു. വീടിന്റെ മുകളിലത്തെ നിലയിലെ അലമാരയിൽ 50,000 രൂപയും 10 പവൻ സ്വർണവും സൂക്ഷിച്ചിരുന്നു. അലമാരയുടെ താക്കോലും തൊട്ടടുത്ത് ഉണ്ടായിരുന്നു. 10 പവൻ സ്വർണവും 6000 രൂപയും എടുത്ത ശേഷം ബാക്കി തുക അലമാരയിൽ വെച്ചിട്ടാണ് കള്ളൻ മടങ്ങിയത്. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.