ഇരിട്ടിയിൽ കടകളിൽ മോഷണം. ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്കും മോഷണം പോയി, ഇരിട്ടി മേലെ സ്റ്റാൻഡിലെ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള റിങ്ങ് മീ, ജിതിൻ ആന്റണിയുടെ അമിഗോസ് ഷോപ്പുകളിലാണ് മോഷണം നടന്നത്. ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് സൂചന. പൂട്ട് പൊളിച്ച് ഉള്ളിൽ കയറിയാണ് രണ്ട് സ്ഥാപനങ്ങളിൽ നിന്നും മൊബൈലുകളും പണവും മോഷണം മോഷ്ടിച്ചത്. സിപിഎം ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി എം. നിഖിലേഷിന്റെ ബൈക്കും മോഷണം പോയി. ഇരിട്ടി പൊലീസ് സ്റ്റേഷൻ എസ് ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മോഷ്ടാവിന്റെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും തൂവാല കൊണ്ട് മുഖം മറച്ച നിലയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.