23 December 2024, Monday
KSFE Galaxy Chits Banner 2

തെങ്ങമം ബാലകൃഷ്ണൻ- അനുസ്മരണം

Janayugom Webdesk
July 3, 2023 11:59 am

മ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ജനയുഗം പത്രാധിപരും നിയമസഭാംഗവും ആയിരുന്ന തെങ്ങമം ബാലകൃഷ്ണന്റെ ചരമവാർഷിക ദിനമാണിന്ന്. ‘ജനയുഗ’വുമായി കെട്ടുപിണഞ്ഞതാണ് തെങ്ങമത്തിന്റെ ജീവിതത്തിലെ നല്ലൊരു പങ്കും. ജനയുഗത്തിൽ നിന്ന് പിറവികൊണ്ട എല്ലാ പ്രസിദ്ധീകരണങ്ങളുടെയും പ്രസാധകനും ചീഫ് എഡിറ്ററുമാകാൻ അദ്ദേഹത്തിനായി. ജനയുഗത്തിൽ എത്തുംമുമ്പ് ‘ശരച്ചന്ദ്രിക’ എന്ന പേരിൽ കയ്യെഴുത്ത് മാസിക നടത്തിയ തെങ്ങമം, നാവികത്തൊഴിലാളികളുടെ മുഖപത്രമായ ‘നാവികന്റെ‘യും ആലപ്പുഴയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന “യുവശബ്ദ’ത്തിന്റെയും പത്രാധിപരായിട്ടുണ്ട്.
1954ൽ “ജനയുഗം’ പത്രാധിപസമിതിയിൽ അംഗമായ അദ്ദേഹം 62ൽ പ്രിന്ററും പബ്ലിഷറുമായി. അഴിമതിക്കെതിരെ ജനയുഗം നടത്തിയ ധീരമായ പ്രവർത്തനത്തിന്റെ ഫലമായി അറസ്റ്റിലായി. 1965ൽ ആറന്മുള നിയോജക മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ചു. 1970ൽ അടൂർ നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. 1976ൽ വീണ്ടും ജനയുഗത്തിലെത്തി, പത്രത്തിന്റെ ചീഫ് എഡിറ്ററായി.
നിസ്വവർഗത്തിനുവേണ്ടി നിരന്തരമായി ശബ്ദമുയർത്തിയ ആ ധീരനേതാവിന്റെ സ്മരണ ആവേശകരമാണ്. ആ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ.
-ജനയുഗം പ്രവർത്തകർ

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.