തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടി. തേനി മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാംഗം ഒ പി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മുൻ മുഖ്യമന്ത്രി ഒ പനീർ ശെൽവത്തിന്റെ മകനായ രവീന്ദ്രനാഥിനെ നേരത്തെ എഐഎഡിഎംകെ പുറത്താക്കിയിരുന്നു.
തമിഴ്‌നാട്ടിൽ എഐഎഡിഎംകെയുടെ ഏക എംപിയാണ് രവീന്ദ്രനാഥ്. വോട്ടിനായി രവീന്ദ്രനാഥ് തെരഞ്ഞെടുപ്പ് സമയത്ത് പണം നല്‍കിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാരോപിച്ച് തേനി ലോക‌്സഭാ മണ്ഡലത്തിലെ വോട്ടറായ മിലാനിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന രവീന്ദ്രനാഥിന്റെ ഹര്‍ജി തള്ളിയിരുന്നു. അതേസമയം, അയോഗ്യത നടപ്പിലാകുന്നതിന് മുപ്പത് ദിവസത്തെ സ്റ്റേ അനുവദിച്ചിട്ടുണ്ട്.
English Summary: Theni election was canceled by the High Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.