
സൂപ്പർലീഗ് കേരള രണ്ടാം സീസണിന്റെ ആദ്യ സെമിഫൈനൽ മത്സരം മാറ്റിവെച്ചു. തൃശ്ശൂരിൽ ഞായറാഴ്ച വൈകീട്ട് 7.30ന് നടക്കാനിരുന്ന തൃശ്ശൂർ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലുള്ള സെമി ഫൈനലാണ് സുരക്ഷാകാരണം ചൂണ്ടിക്കാട്ടി പൊലീസ് കമ്മീഷണര്‍ നകുൽ രാജേന്ദ്ര ദേശ്മുഖ് നൽകിയ പ്രത്യേക നിർദ്ദേശപ്രകാരം മാറ്റിവെച്ചത്. ഇതോടൊപ്പം 10-ാം തീയതി കോഴിക്കോട് നടക്കാനിരിക്കുന്ന കാലിക്കറ്റ് എഫ്സിയും കണ്ണൂർ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള മത്സരവും മാറ്റിവച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലെത്തിയതിനാല്‍ സുരക്ഷാ ചുമതലയ്ക്കായി സേനാംഗങ്ങളെ വിന്യസിച്ചിരിക്കുന്നതിനാല്‍ മത്സരത്തിന്റെ സുരക്ഷാ ചുമതലയ്ക്ക് വേണ്ടത്ര ഉദ്യോഗസ്ഥരെ വിട്ടുനല്‍കാൻ കഴിയാത്തതാണ് മത്സരം മാറ്റിവക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് ഇരു ടീമുകള്‍ക്കും കമ്മിഷണര്‍ നോട്ടീസ് അയച്ചത്. പുതുക്കിയ മത്സരതീയതികള്‍ പിന്നീട് അറിയിക്കുമെന്ന് സൂപ്പര്‍ലീഗ് കേരള അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.