17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 14, 2024
September 6, 2024
September 5, 2024
August 22, 2024
July 3, 2024
June 30, 2024
June 27, 2024
June 19, 2024
May 31, 2024
May 14, 2024

മോഡിയുടെ നാരീശക്തി വാചകമടിമാത്രം; ഗഗന്‍യാന്‍ ദൗത്യത്തിലും വനിതകളില്ല

Janayugom Webdesk
ന്യൂഡല്‍ഹി
February 27, 2024 7:07 pm

ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ വനിതകളുടെ പങ്കാളിത്തത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിലെ അംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. നാരീശക്തിയെക്കുറിച്ച് പ്രധാനമന്ത്രി പതിവുപോലെ വാചലനാകുമ്പോഴുംഗഗന്‍യാന്‍ ദൗത്യത്തില്‍ വനിതകളെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യമുയരുന്നു.

പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗദ് പ്രതാപ്, ശുഭാംശു ശുക്ല എന്നിവരാണ് ഗഗന്‍യാന്‍ ദൗത്യത്തില്‍ പങ്കാളികളാകുക. നാരീശക്തി ഉദ്ഘോഷിക്കുമ്പോള്‍, നാല് അംഗങ്ങളില്‍ രണ്ടുപേര്‍ വനിതകള്‍ ആകേണ്ടിയിരുന്നില്ലേ എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന ചോദ്യം. ബഹിഎരാകാശയാത്രികരായ കല്പനാ ചൗളയും സുനിത വില്യംസുമൊക്കെ വനിതകള്‍ക്ക് പ്രചോദമാകുന്നില്ലേയെന്നും ഇവര്‍ ചോദിക്കുന്നു.

ആഗോളതലത്തില്‍ നടത്തുന്ന പരീക്ഷയിലൂടെയാണ് ദൗത്യങ്ങളിലേക്ക് ബഹികാശ യാത്രികരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇന്ത്യയില്‍ അര്‍ഷരായ വനിതാ പൈലറ്റുമാരുണ്ടായിരുന്നില്ലെന്നാണ് എന്‍‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. നിര്‍ണായക സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് ഉള്‍പ്പെടെ ഏറെ പ്രത്യേകതകള്‍ ഇത്തരത്തിലുള്ള പൈലറ്റുകള്‍ക്ക് ആവശ്യമാണ്.

ബഹിരാകാശ യാത്രയ്ക്ക് വനിതകളെ അയയ്ക്കുന്നതില്‍ സന്തോഷമേയുള്ളുവെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് വിഷയത്തില്‍ പ്രതികരിച്ചു. ഒട്ടും വെെകാതെ ആവശ്യമായ കഴിവുള്ള, പരിശീലനം ലഭിച്ച വനിതകളെ ബഹിരാകാശ ദൗത്യത്തിനായി നിയോഗിക്കും. എന്നാല്‍ ഗഗന്‍യാന്റെ ആദ്യ ദൗത്യങ്ങളിലേക്ക് നിലവില്‍ തെരഞ്ഞെടുത്തവരെയായിരിക്കും നിയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വനിതകള്‍ ഉറപ്പായും ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാകുമെന്ന് വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു. ഐഎസ്ആര്‍ഒയില്‍ ലിംഗമല്ല, കഴിവാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

 

Eng­lish Sum­ma­ry: There are no women in the Gaganyaan mis­sion either
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.