
യുഎഇയിലും മറ്റ് പലയിടത്തും പാചകവാതകത്തിന് നിയന്ത്രണങ്ങളുണ്ടല്ലോയെന്നും അവിടെ ജനാധിപത്യമല്ലാത്തതു കൊണ്ട് ജനങ്ങൾ കയർക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരം കോർപ്പറേഷൻ വിളിച്ചുചേർത്ത ഹോട്ടൽ ഉടമകളുടെയും കേറ്ററിംഗ് അസോസിയേഷന്റെയും യോഗത്തിൽ ടെലിഫോണിലൂടെയാണ് മന്ത്രി സംസാരിച്ചത്.
പ്രധാനമന്ത്രി എല്ലാവരുമായും സംസാരിച്ചിട്ടുണ്ട്. അതുപ്രകാരം കുറച്ചധികം എൽപിജി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു. സംഭവത്തിൽ സുരേഷ്‌ഗോപി പ്രതികരിക്കാത്തതിൽ സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ ഇറങ്ങിയതിനെ തുടർന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.