
കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം സംബന്ധിച്ച് ഒരു വിഷയവും ചർച്ചയിൽ ഇല്ലെന്നും ഇതെല്ലം തെറ്റിദ്ധാരണ പരത്തുന്ന വാർത്തകളാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ. രണ്ടാഴ്ച മുൻപ് ചെയർമാൻ ജോസ് കെ മാണി തന്നെ നയം വ്യക്തമാക്കിയിരുന്നു. വ്യക്തമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി മുന്നോട്ട് പോകുന്നത്. യുഡിഎഫിൽ ഉണ്ടായിരുന്നപ്പോൾ എൽഡിഎഫിലെ നേതാക്കളുമായി സൗഹൃദമുണ്ടായിരുന്നു.
എൽഡിഎഫ് ഉപവാസ സമരത്തിൽ 5 എംഎൽഎമാരും പങ്കെടുത്തു. ജോസ് കെ മാണി പങ്കെടുക്കാത്തതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയത്. എൽഡിഎഫ് സർക്കാരിനൊപ്പം തുടരും. അതിൽ അഭ്യൂഹത്തിന്റെ ആവശ്യമില്ല. മുന്നണി മാറ്റത്തിൽ സഭ ഇടപെട്ടിട്ടില്ല, സഭാ അധ്യക്ഷൻമാർ ഇക്കാര്യത്തിൽ രാഷ്ട്രീയ നിലപാട് ഇതുവരെ എടുത്തിട്ടില്ല. ഒരാശങ്കയും ഇക്കാര്യത്തിൽ ഇല്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.