രാജ്യത്ത് വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടർക്കഥയാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇൻഡിഗോയുടെ 23, എയർ ഇന്ത്യ 23, വിസ്താര21, ആകാശയുടെ 12 വിമാനങ്ങൾക്കുമാണ് ഭീഷണി ലഭിച്ചത്. ഇതോടെ ഒരാഴ്ചയിൽ വിമാനക്കമ്പനികൾക്ക് ലഭിച്ച ബോംബ് ഭീഷണികളുടെ എണ്ണം 169 ആയി.
ജിദ്ദയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോയുടെ മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ബംഗളൂരുവിൽ നിന്ന് ജിദ്ദയിലേക്ക് പറന്ന 6ഇ 77 വിമാനം ദോഹയിലേക്ക് തിരിച്ചുവിട്ടപ്പോൾ കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള 6ഇ 65 വിമാനം റിയാദിൽ ഇറക്കേണ്ടി വന്നു. ഡൽഹിയിൽ നിന്ന് ജിദ്ദയിലേക്കുള്ള 6ഇ 63 വിമാനം മദീനയിലേക്ക് തിരിച്ചുവിട്ടു.
ഭീഷണി ലഭിച്ചയുടൻ തന്നെ വിദഗ്ധ പരിശോധന നടത്തുകയും വ്യാജ സന്ദേശമാണ് ലഭിച്ചതെന്ന് കണ്ടെത്തുകയും ചെയ്തതായി കമ്പനി വക്താക്കള്‍ അറിയിച്ചു. ഭീഷണിയുമായി ബന്ധപ്പെട്ട് മുംബൈ പൊലീസും ഡൽഹി പൊലീസും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയായ എക്സ് വഴിയാണ് ഭീഷണികൾ. ഇതിനെ തുടർന്ന് എക്സിനെതിരെ കടുത്ത വിമർശനമാണ് കേന്ദ്രം ഉയർത്തിയിരിക്കുന്നത്.
കുറ്റകൃത്യങ്ങൾക്ക് എക്സ് പ്രോത്സാഹനം നൽകുന്നു എന്നാണ് കുറ്റപ്പെടുത്തൽ. തുടര്‍ച്ചയായി അടിയന്തിര ലാൻഡിങ്ങും വിമാന സർവീസുകൾ റദ്ദാക്കുന്നതും കാരണം കോടികളുടെ നഷ്ടമാണ് കമ്പനികൾക്ക് ഉണ്ടായിരിക്കുന്നത്. ഒമ്പത് ദിവസത്തിനുള്ളിൽ 600 കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.