
സ്വര്‍ണപാളി ചെന്നൈയിലേക്ക് കൊണ്ട് പോയതില്‍ ദേവസ്വം ബോര്‍ഡിന് ഒരു വീഴ്ചയുമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എല്ലാവിധ സുരക്ഷയുടെയും അകമ്പടിയോടെ സുതാര്യമായാണ് ഈ പ്രവർത്തനം നടത്തിയത്.
സമഗ്രമായ അന്വേഷണം ഈ കാര്യത്തിൽ ആവശ്യമാണ്. പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. ഇതൊരു സുവർണാവസരമാക്കി മാറ്റാനാണ് അവരുടെ നീക്കം. പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടാൽ ഇതുവരെ ദേവസ്വം യുഡിഎഫ് ഭരിക്കാത്തത് പോലെയാണ് തോന്നുക. വിജിലൻസിനെ പേടിച്ച് ഇറങ്ങിയോടിയ ബോർഡ് അംഗങ്ങളുടെവരെ ചരിത്രമുണ്ട് മുൻപ്. എന്നാൽ ഇവിടെ മന്ത്രിയുടെയും ബോർഡിന്റെയും കൈകൾ ശുദ്ധമാണ്. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നെന്ന് പറയുന്നത് അതുകൊണ്ടാണ് പി എസ് പ്രശാന്ത് അഭിപ്രായപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.