
പാലക്കാട് ബിജെപിക്ക് പലയിടത്തും സ്ഥാനാര്‍ത്ഥികളില്ല.11 പഞ്ചായത്തുകളിലായി 43 വാര്‍ഡുകളില്‍ നിലവില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ല.ചിറ്റൂര്‍,തത്തമഗലം നഗരസഭകളില്‍ അഞ്ച് വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ല.
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ എട്ട് വാർഡുകളിലും ബി ജെ പി ക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. കഴിഞ്ഞതവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തിൽ 4 വാർഡുകളിൽ പോലും സ്ഥാനാർത്ഥികൾ ആയില്ല.
ആലത്തൂർ,അലനല്ലൂർ പഞ്ചായത്തുകളിൽ അഞ്ചിടങ്ങളിൽ സ്ഥാനാർത്ഥികളില്ലാതെ ബിജെപി.വടകരപ്പതി, പുതുനഗരം,വണ്ടാഴി ‚പെരുമാട്ടി പഞ്ചായത്തുകളിൽ നാലു വാർഡുകളിൽ മത്സരിക്കാനാളില്ല. കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളിൽ മൂന്നിടത്തും,കിഴക്കഞ്ചേരി 2,മങ്കരയിൽ ഒരിടത്തും സ്ഥാനാർത്ഥിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.