പ്രതിഷേധക്കാര്‍ക്ക് നേരെ പാഞ്ഞെടുക്കുന്ന ഗവര്‍ണര്‍ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ സമാധാന അന്തരീക്ഷംതകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കാണിച്ച് ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലുള്ള ആളെ ഉൾക്കൊള്ളാൻ ആർക്ക് കഴിയുമെന്ന് നവ കേരള സദസിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധക്കാർക്ക് നേരെ പാഞ്ഞടുക്കുന്ന ഗവർണർ രാജ്യത്ത് വേറെ ഉണ്ടായിട്ടില്ലെന്നും ബ്ലഡി കണ്ണൂർ എന്ന പ്രയോഗത്തിലൂടെ ഒരു നാടിനെ തന്നെ ആക്ഷേപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ ഒരു ഗവർണറെ കുറിച്ച് ഇങ്ങനെയൊന്നും പറയാൻ പാടില്ലാത്തതാണ്.
എന്നാൽ ഇങ്ങനെയുള്ള മാനസികാവസ്ഥയിൽ എത്തിയാൽ എന്ത് ചെയ്യും.ഇതുപോലെ ഒരു വ്യക്തിയെ ഉൾക്കൊള്ളാൻ ആർക്കാണ് കഴിയുക മുരളീധരനെ പോലുള്ള അപൂർവ്വം ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയും.സംഭവങ്ങളെല്ലാം ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തണം എന്നാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ നടപടികൾ സ്വീകരിക്കും. ഗവർണർ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്ന ഗുരുതര ആരോപണം ഉന്നയിക്കേണ്ടതായിട്ട് വരും.
പ്രധാനമന്ത്രിയും പ്രസിഡന്റുമുണ്ട് ആർക്കൊക്കെ കത്തയക്കണമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി കാലിക്കറ്റ് സർവകലാശാലയിലെ ബാനറുകൾ മുഖ്യമന്ത്രിയുടെ നിർദേശത്തിലാണ് സ്ഥാപിച്ചതെന്ന് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
English Summary:
There is no other governor in the country who rushes at protesters: Chief Minister
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.