പിആർഎസ് വായ്പയുടെ തിരിച്ചടവിൻ്റെ പേരിൽ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ആത്മഹത്യ ചെയ്ത കർഷകന് മറ്റ് വായ്പകൾ ഉണ്ടാകാം. കുട്ടനാട്ടിൽ കര്‍ഷകന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കും. സാമ്പത്തിക ബാധ്യത എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ടെന്നും എങ്കിലും വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം വിലക്കയറ്റം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് നിശ്ചയിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിലക്കയറ്റം സാധാരണക്കാരന് ബാധ്യതയാവില്ലെന്നും സബ്സിഡി സാധനങ്ങൾക്ക് നിലവിൽ മാസം 50 കോടിയോളം കുടിശിക വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
English Summary: There is no reason for anyone to commit suicide over PRS loan repayment: Minister GR Anil
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.