19 December 2025, Friday

Related news

November 22, 2025
November 7, 2025
October 18, 2025
October 8, 2025
September 8, 2025
September 7, 2025
September 7, 2025
September 7, 2025
September 6, 2025
September 6, 2025

ഓണത്തിന് പ്രത്യേക അരി വിഹിതമില്ല; നിർത്തിവെച്ച ഗോതമ്പ് വിതരണവും പുനരാരംഭിക്കില്ലെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
July 1, 2025 8:42 pm

ഓണത്തോടനുബന്ധിച്ച് കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി കേരളാ ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ കുമാർ വ്യക്തമാക്കി. കേന്ദ്രസഹായം ലഭിക്കില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി ഉറപ്പുനൽകി. ഓണവിപണിയിൽ അരി വില പിടിച്ചുനിർത്താൻ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. കാർഡ് ഒന്നിന് 5 കിലോ അരി നൽകണമെന്നായിരുന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, സാധാരണയിൽ നിന്നും വ്യത്യസ്തമായി കേരളത്തെ സഹായിക്കാൻ കഴിയില്ലെന്നാണ് കേന്ദ്രം മറുപടി നൽകിയത്. കൂടാതെ, നിർത്തിവെച്ച ഗോതമ്പ് വിതരണവും പുനരാരംഭിക്കില്ലെന്നും കേന്ദ്രം അറിയിച്ചു.

രണ്ട് വർഷമായി മണ്ണെണ്ണ വിഹിതം ലഭിക്കുന്നില്ലായിരുന്നു. മണ്ണെണ്ണ കരാറുകാർ പിന്മാറിയതിനാൽ വിതരണത്തിന് തടസ്സം നേരിട്ടെങ്കിലും, ഈ പ്രശ്നം കേരള സർക്കാർ ഒടുവിൽ പരിഹരിച്ചു. വിട്ടുകിട്ടാനുള്ള മണ്ണെണ്ണ ഉടൻ വിട്ടുനൽകുമെന്ന് കേന്ദ്രം ഇന്ന് അറിയിച്ചിട്ടുണ്ട്. മൂന്നുമാസത്തേക്ക് അനുവദിച്ച 5676 കിലോ ലിറ്റർ മണ്ണെണ്ണ എടുക്കാനുള്ള സമയം ജൂൺ 30 വരെയായിരുന്നു. ഇത് സെപ്റ്റംബർ 30 വരെ നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി ഈ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതായും മന്ത്രി വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.