21 December 2024, Saturday
KSFE Galaxy Chits Banner 2

ശബരിമലയിൽ ഈ പ്രാവശ്യം സ്പോട്ട് ബുക്കിങ്ങില്ല

Janayugom Webdesk
ശബരിമല
October 6, 2024 12:35 pm

ശബരിമലയിൽ ഈ പ്രാവശ്യം സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ല. എന്നും വെർച്യുൽ ബുക്കിങ് വഴി ദിവസേന എണ്പത്തിനായിരം ഭക്തജനങ്ങളെ പ്രവേശിപ്പിക്കാനാണ് തീരുമെന്നും മന്ത്രി വി എൻ വാസവൻ. പാമ്പാടിയിൽ വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് ക്രമീകരണം ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കിയത് ഹൈക്കോടതിയാണ്. ദേവസ്വം ബോർഡിന് പകരം ക്രമീകരണം ഏർപ്പെടുത്താൻ കഴിയുമോയെന്നകാര്യം കോടതിയെ കോടതിയുടെ പരിഗണനക്ക് വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.