വധശ്രമ കേസിൽ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ സസ്പെൻഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. സ്റ്റേ ചെയ്യണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം ഇപ്പോൾ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ മുഹമ്മദ് ഫൈസലിന് നോട്ടീസ് നൽകുമെന്നും ഹർജി വിശദമായി പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ശിക്ഷാ വിധി മരവിപ്പിച്ച ഹൈക്കോടതി നടപടി തെളിവുകൾ കണക്കിലെടുക്കാതെയാണെന്നും ഇതിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചെന്നും ആയിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. ഹൈക്കോടതി ഉത്തരവിനെതിരെ കേസിലെ പരാതിക്കാരൻ മുഹമ്മദ് സാലിഹും ഹർജി ഫയൽ ചെയ്തിരുന്നു.
English Summary: There is no stay on the freezing of Muhammad Faisal’s sentence
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.