19 February 2026, Thursday

Related news

February 19, 2026
January 22, 2026
December 26, 2025
December 4, 2025
November 14, 2025
September 18, 2025
September 12, 2025
September 4, 2025
July 26, 2025
July 24, 2025

ഇന്ത്യയിലേക്ക് എപ്പോൾ മടങ്ങുമെന്ന് പറയാനാകില്ല; വിജയ് മല്യ ബോംബെ ഹൈക്കോടതിയിൽ

Janayugom Webdesk
മുംബൈ
February 19, 2026 1:33 pm

ഇന്ത്യയിലേക്ക് എന്ന് മടങ്ങിവരാൻ സാധിക്കുമെന്ന് കൃത്യമായി പറയാനാകില്ലെന്ന് വ്യവസായി വിജയ് മല്യ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകൾ കൈവശമില്ലാത്തതാണ് ഇതിന് കാരണമായി അഭിഭാഷകൻ മുഖേന മല്യ കോടതിയിൽ ബോധിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് മല്യ നൽകിയ ഹർജി പരിഗണിച്ചത്.

വിജയ് മല്യ നേരിട്ട് ഹാജരാകാതെ, സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചതിനെതിരായ ഹർജി പരിഗണിക്കില്ലെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തന്നെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളി ആയി പ്രഖ്യാപിച്ച ഉത്തരവിനെയും സാമ്പത്തിക കുറ്റവാളി നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെയും ചോദ്യം ചെയ്തുകൊണ്ടാണ് മല്യ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, എപ്പോൾ കോടതിയിൽ ഹാജരാകുമെന്ന് ബെഞ്ച് ആവർത്തിച്ച് ചോദിച്ചപ്പോഴാണ് രേഖകളില്ലാത്തതിനാൽ മടക്കം അനിശ്ചിതത്വത്തിലാണെന്ന മറുപടി മല്യ നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.