
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് പി വി അൻവർ.
മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദമുണ്ടെന്നും പണവുമായി ചിലർ എത്തുന്നുണ്ടെന്നും അൻവർ പറഞ്ഞു. മത്സരിക്കുന്ന കാര്യം രണ്ട് ദിവസത്തിനകം തീരുമാനമാകും. ഇക്കാര്യം പാർട്ടി ചർച്ച ചെയ്യുമെന്നും അൻവർ പറഞ്ഞു. ഇന്ന് രാവിലെ മത്സരിക്കാൻ പണമില്ലെന്നും യുഡിഎഫിലേക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന നിലയിൽ അൻവറിന്റെ പ്രതികരണം.
വി ഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്ക് ഇല്ലെന്നാണ് അൻവർ രാവിലെ പറഞ്ഞത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല. താൻ സാമ്പത്തികമായി തകർന്നത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.