
താൽകാലിക വിസി നിയമനത്തിൽ സുപ്രിംകോടതിയുടെ വിമർശനം. വിസി നിയമനങ്ങളിൽ രാഷ്ട്രീയം കലർത്തരുത്. ചാൻസലറും സംസ്ഥാന സർക്കാരുകളും തമ്മിൽ യോജിപ്പുണ്ടായിരിക്കണം. അല്ലാത്തപക്ഷം വിദ്യാർത്ഥികൾ കഷ്ടപ്പെടും എന്ന് കോടതി നിരീക്ഷിച്ചു. സ്ഥിരം വിസി നിയമനത്തിനായുള്ള നടപടികൾ ആരംഭിക്കാൻ ചാൻസിലരോടും സർക്കാരിനോടും കോടതി നിർദേശിക്കുകയായിരുന്നു.
സ്ഥിരം വിസിയെ നിയമിക്കുന്നത് വരെ നിലവിലെ വിസിമാർ തുടരുന്നതിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ ചാൻസിലറോട് സുപ്രിംകോടതി. സ്ഥിരം വിസി നിയമനത്തിന് സർക്കാരിന്റെ നടപടികളോട് ചാൻസലർ സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. താൽക്കാലിക വിസിക്ക് കാലാവധി ആറുമാസം മാത്രമെന്ന് കേരളം പറഞ്ഞു. അതേസമയം വിസി ഓഫീസ് ഒഴിഞ്ഞ് കിടക്കുവാണോ എന്ന് കോടതി ചോദിച്ചു. വിസി നിയമനത്തിനായി ചാൻസിലർ സർക്കാരുമായി കൂടിയാലോചിക്കണം എന്ന് കോടതി പറഞ്ഞു.
സർക്കാർ പാനൽ സ്ഥിരം വിസി നിയമനത്തിനെന്ന് ഗവർണർ കോടതിയെ അറിയിച്ചു. സർക്കാർ പാനൽ നൽകിയിട്ടും താൽക്കാലിക വി സി നിയമനം നടത്തുന്നുവെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിഷയങ്ങൾ കോടതിയിലെത്തരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. വിസി നിയമനത്തിലെ പ്രശ്നങ്ങൾ സർവകലാശാലയുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നുവെന്ന് സുപ്രീംകോടതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.